Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് അപ്പോയന്റ്‌മെന്റ് വഴി മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ.ബൂസ്റ്റര്‍ ഡോസ് അപ്പോയന്റ്‌മെന്റ് വഴി മാത്രമാണ് നല്‍കുന്നതെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അര്‍ഹരായവരെ നേരിട്ട് ബന്ധപ്പെടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സൊഹ അല്‍ ബയാത്ത് വ്യക്തമാക്കി. ഖത്തര്‍ ടി.വിയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.


ഖത്തറില്‍ ഇപ്പോള്‍ രണ്ടാം ഡോസ് വാക്‌സിനെടുത്ത് 8 മാസം പിന്നിട്ട 50 കഴിഞ്ഞവര്‍ക്കും വിവിധ രോഗങ്ങളാല്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമൊക്കെയാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. മുന്‍കൂട്ടി അപ്പോയന്റ്‌മെന്റ് നിശ്ചയിച്ചാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
ബൂസ്റ്റര്‍ ഡോസിന് ഗുരുതരമായ പ്രത്യേക പാര്‍ശ്വ ഫലങ്ങളൊന്നുമില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ഫൈസര്‍, മോഡേണ എന്നീ വാക്‌സിനുകളെടുത്ത് 8 മാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രാജ്യത്തെ 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള സംവിധാനമുണ്ട്.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 8 മാസം കഴിയുന്നതോടെ പ്രതിരോധ ശേഷി കുറയുമെന്ന പഠനത്തിന്റെയടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. 65 കഴിഞ്ഞവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിയത്.

കോവിഡിന്റെ എല്ലാ വകഭേദങ്ങളേയും പ്രതിരോധിക്കുവാന്‍ ബൂസ്റ്റര്‍ ഡോസിന് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button