Breaking News
ഖത്തറില്‍ ഇന്ന് മുതല്‍ അല്‍ കന്ന സീസണ്‍ തുടങ്ങും, ചൂട് കൂടും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വേനലിന്റെ മുന്നോടിയായ അല്‍ കന്ന സീസണ്‍ ഇന്ന് മുതല്‍ തുടങ്ങുന്നതിനാല്‍ ചൂട് കൂടുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. 39 ദിവസം നീണ്ടു നില്‍ക്കുന്ന ഈ സീസണില്‍ പൊടിക്കാറ്റുകള്‍ വീശാനും കാലാവസ്ഥയില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
