മലപ്പുറം ഇന്‍കെല്‍ സിറ്റിയില്‍ നടന്ന ബിസിനസ് എക്‌സ്‌പോയില്‍ തരംഗമായി പെരുന്നാള്‍ നിലാവ്
മലപ്പുറം. ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഖത്തര്‍ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് മലപ്പുറം ഇന്‍കെല്‍ സിറ്റിയില്‍ നടന്ന ബിസിനസ് കേരള എക്‌സ്‌പോയില്‍ തരംഗമായി. ബിസിനസ് കേരള സ്ഥാപകനും ചെയര്‍മാനുമായ ഇ.പി.നൗഷാദ്, പ്രമുഖ സംരംഭക പരിശീലകനായ കസാക് ബഞ്ചാലി, ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍, ബോണ്‍വോയ് കണ്‍സപ്ട് ഡിസൈനേര്‍സ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ മാനു തുടങ്ങി നിരവധി പ്രമുഖരാണ് പെരുന്നാള്‍ നിലാവ് കോപ്പികള്‍ ഏറ്റെടുത്തത്. മീഡിയ പ്‌ളസ് കണ്‍സല്‍ട്ടന്റുമാരായ ജൗഹറലി തങ്കയത്തില്‍ , സുബൈര്‍ പന്തീരങ്കാവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കല്‍പവും സാമൂഹ്യ സൗഹാര്‍ദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്‌ളസിന്റെ പെരുന്നാള്‍ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ഏക മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നത്.