Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

താനൂര്‍ ബോട്ടപകടം :ഇന്‍കാസ് ഖത്തര്‍ അനുശോചന യോഗം സംഘടിപ്പിച്ചു

ദോഹ : മലപ്പുറം ജില്ലയിലെ താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അനുശോചന യോഗം സംഘടിപ്പിച്ചു. ഐസിസി ബാംഗ്ലൂര്‍ ഹാളില്‍ വെച്ച് നടന്ന അനുശോചന യോഗത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെവി ബോബന്‍ അനുശോചന പ്രസംഗം നടത്തി.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ് , സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button