ഫുഡ് ഡെലിവറി സര്‍വീസ് ക്യാരേജ് ഖത്തറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര

ദോഹ: അടുത്ത മാസം മുതല്‍ ഖത്തറില്‍ തങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തുമെന്ന് ഫുഡ് ഡെലിവറി സര്‍വീസ് ക്യാരേജ് പ്രഖ്യാപിച്ചു. 2023 ജൂണ്‍ 25-ന് ഖത്തറിലെ ക്യാരേജ് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തും.
ഇന്‍സ്റ്റാഗ്രാമില്‍, കാരേജ് ഖത്തര്‍ എഴുതി: ‘ഞങ്ങളുടെ പ്രധാന മുന്‍ഗണന ഈ സമയത്ത് ഞങ്ങളുടെ ജീവനക്കാര്‍, റൈഡര്‍മാര്‍, പ്രാദേശിക ഷോപ്പുകള്‍, റസ്റ്റോറന്റ് പങ്കാളികള്‍ എന്നിവരെ പിന്തുണയ്ക്കുക എന്നതാണ്.’
‘നിങ്ങളുടെ ഭക്ഷണ, പലചരക്ക് ഡെലിവറി ആപ്പായി കാരേജിനെ ആശ്രയിക്കുന്ന നിങ്ങളില്‍, നിങ്ങളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും ഞങ്ങള്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു,’ അത് തുടര്‍ന്നു പറയുന്നു.
അടുത്തിടെ റൈഡ്-ഹെയ്ലിംഗ് സേവനമായ കരീമും സമാനമായ പ്രഖ്യാപനം നടത്തി, രാജ്യത്ത് അതിന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.