2023 ലെ ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്

ദോഹ. 2023 ലെ ആഗോള സമാധാന സൂചികയില്‍ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്താണ്. 2008 മുതല്‍ ഈ മേഖലയില്‍ ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തര്‍ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച മേഖലയിലെ ഏക രാജ്യവും ഖത്തറാണ് .