ശില്‍പശാല സംഘടിപ്പിച്ചു
ദോഹ. കള്‍ച്ചറല്‍ ഫോറം വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.’പോസ്റ്റ് ഇറ്റ് നൌ’ എന്ന തലക്കെട്ടില്‍ നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്ത്രീകള്‍ക്ക് മാത്രമായി നടന്ന പരിപാടിക്ക് വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫൌസിയ ആരിഫ് നേതൃത്വം നല്‍കി.
നീതിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നാണ് ആക്ടിവിസം ആരംഭിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കാലത്തെ ഫേക്ക് ആക്ടിവിസത്തെയും പ്രൊപഗണ്ട രാഷ്ട്രീയത്തെയും കൃത്യമായി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റും വുമണ്‍ എംപവര്‍മെന്റ് ഇന്‍ചാര്‍ജുമായ സജ്‌ന സാക്കി അധ്യക്ഷത വഹിച്ചു. ഫൌസിയ ആരിഫിനുള്ള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്‌നേഹോപഹാരം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സജ്‌ന സാക്കി കൈമാറി.നജ്‌ല നജീബ് ഗാനമാലപിച്ചു.കള്‍ച്ചറല്‍ ഫോറം മുന്‍ സെക്രട്ടറി ഷാഹിദ ജലീല്‍ ,മുഫീദ അഹദ്,ജഫ് ല ഹമീദുദ്ദീന്‍,സകീന അബ്ദുല്ല,സന നസീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി റുബീന മുഹമ്മദ് കുഞ്ഞി സ്വാഗതവും മീഡിയ കണ്‍വീനര്‍ വാഹിദ സുബി നന്ദിയും പറഞ്ഞു.