വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് അപെക്‌സ് ബോഡി അധ്യക്ഷന്മാരെ ആദരിച്ചു
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് അപെക്‌സ് ബോഡി അധ്യക്ഷന്മാരെ ആദരിച്ചു
അനിഷ രാജേഷിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പ്രസിഡണ്ട് സുരേഷ് കരിയാടിന്റെ അദ്ധ്യക്ഷതയില്‍ ഐസിസി ല്‍ ചേര്‍ന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ യോഗത്തില്‍ ജന. സെക്രട്ടറി കാജല്‍ അതിഥികളേയും സഹപ്രവര്‍ത്തകരേയും സ്വാഗതം ചെയ്തു. ചെയര്‍മാന്‍ വിഎസ് നാരായണന്‍ യോഗത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. വൈസ് ചെയര്‍മാന്‍ (ആര്‍ട്ട്‌സ് & കള്‍ച്ചര്‍) സിദ്ധിഖ് പുറായില്‍, വൈസ് പ്രസിഡണ്ട് (മെമ്പര്‍ഷിപ്പ്) സാം കുരുവിള, വൈസ് പ്രസിഡണ്ട് (അഡ്മിന്‍) വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ നിയുക്ത അദ്ധ്യക്ഷന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
മറുപടി പ്രസംഗത്തില്‍ ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍ പുതുതലമുറയെ മലയാള ഭാഷയുമായി അടുപ്പിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു.
ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഐസിബിഎഫിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സവിശേഷതകളെപറ്റിയും സാദ്ധ്യതകളെപറ്റിയും സവിസ്തരം പ്രതിപാദിച്ചു. ഈ പദ്ധതിയുമായി സഹകരിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
ഐഎസ്‌സി പ്രസിഡണ്ട് ഇപി അബ്ദുറഹ്‌മാന്‍ ഭാവിജീവിതം സന്തോഷകരമാക്കേണ്ടുന്ന ആവശ്യകതയിലൂന്നി ആശയ വിനിമയം നടത്തി. അദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന്റെ സ്‌പോര്‍ട്‌സ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട ഗിന്നസ് ബുക്ക് റെക്കാര്‍ഡ് ജേതാവ് ഷക്കീര്‍ ചീരായിക്ക് ഔദ്യോഗിക രേഖാപത്രം കൈമാറി.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് ഐസിസി സെക്രട്ടറി അബ്രഹാം ജോസഫും ഐസിബിഎഫ് ഇന്‍ഷൂറന്‍സ് & കമ്മ്യൂണിറ്റി ഹെഡ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും സംസാരിച്ചു.
യോഗത്തില്‍വെച്ച് ഐസിസി പ്രസിഡണ്ട് മണികണ്ഠന് ചെയര്‍മാന്‍ വിഎസ് നാരായണനും ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവക്ക് വൈസ് ചെയര്‍മാന്‍ സിദ്ധിഖ് പുറായിലും ഐഎസ്‌സി പ്രസിഡണ്ട് ഇപി അബ്ദുറഹ്‌മാന് വൈസ് ചെയര്‍മാന്‍ ജെബി കെ ജോണും സ്‌പോര്‍ട്‌സ് അംബാസഡര്‍ ഷക്കീര്‍ ചിരായിയും ഐസിസി സെക്രട്ടറി എബ്രഹാം ജോസിന് വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ.ഷീല ഫിലിപ്പോസും ഐസിബിഎഫ് ഇന്‍ഷറന്‍സ് & കമ്മ്യൂണിറ്റി ഹെഡിന് സാം കുരുവിളയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു.
ഡബ്ല്യുഎംസി യൂത്ത് ഫോറവും വിമന്‍സ് ഫോറവും ഡബ്ല്യുഎംസി ഖത്തറുമായി ചേര്‍ന്ന് നടത്തിയ പരിപാടി ഏറെ മികവുറ്റതായിരുന്നു.
യൂത്ത് ഫോറം ജന. സെക്രട്ടറി വി കെ പുത്തൂര്‍ കോര്‍ഡിനേറ്ററും വിമന്‍സ് ഫോറം ട്രഷറര്‍ സുനിത ടീച്ചര്‍ എംസിയും ആയിരുന്ന പരിപാടി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ജോയിന്റ് ട്രഷറര്‍ ബിനു പിള്ളയുടെ നന്ദിപ്രകടനത്തോടെ സമാപിച്ചു.