Uncategorized
പ്രൊജക്ട് ഖത്തറിലെ ബി ടു ബി നെറ്റ് വര്‍ക്കിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍
ദോഹ. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പത്തൊമ്പതാമത് പ്രൊജക്ട് ഖത്തറിലെ ബി ടു ബി നെറ്റ് വര്‍ക്കിന്റെ സ്റ്റാളുകള്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍
മുഹമ്മദ് റഫീഖ് തങ്കത്തില്‍ സന്ദര്‍ശിച്ചു.
ബിജി സോഫ്റ്റ് , യൂറോ ടെക്, പ്രീമിയര്‍ ഇന്‍ഫോടെക്, റാഗ് ഗ്‌ളോബല്‍ ബിസിനസ് ഹബ്, ശുറൂക് അല്‍ ദോഹ തുടങ്ങിയ സ്റ്റാളുകളാണ് സന്ദര്‍ശിച്ച് സ്ഥാപനാധികൃതരുമായി ആശയവിനിമയം ന
ടത്തിയത്.
കെ.എസ്. ട്രേഡിംഗ് ടൂള്‍സും ഡെലക്‌സ് ലൈറ്റ്‌സും സന്ദര്‍ശിച്ച പ്രധാന സ്റ്റാളുകളില്‍പ്പെടും.
നിര്‍മാണ മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തര്‍ സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു.