Breaking NewsUncategorized

സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ സര്‍ക്കാര്‍ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തന സമയം ഭേദഗതി ചെയ്യുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഭേദഗതി വരുത്തിയതായി സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഷരീക് പ്ലാറ്റ്ഫോമിലൂടെ ശേഖരിച്ച ഡാറ്റയുടെ സമഗ്രമായ വിശകലന അവലോകനത്തിന്റെ ഫലമാണ് ഈ ക്രമീകരണം, ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിറവേറ്റാനും ലക്ഷ്യമിടുന്നതാണ് ഈ മാറ്റം

പുതിയ ഷെഡ്യൂള്‍ പ്രകാരം, അല്‍ ഹിലാല്‍, അല്‍ റയ്യാന്‍, അല്‍ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെയും ഉച്ചതിരിഞ്ഞ് 1:00 മുതല്‍ 6:00 വരെയും രണ്ട് ജോലി ഷിഫ്റ്റുകള്‍ സ്വീകരിക്കും. അതേസമയം, പേള്‍, അല്‍ ദായെന്‍, അല്‍ ഖോര്‍, അല്‍ ഷമാല്‍ കേന്ദ്രങ്ങള്‍ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ഒരു ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കും.

Related Articles

Back to top button
error: Content is protected !!