ഖത്തര്‍ അമീര്‍ ലുസൈല്‍ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ലുസൈല്‍ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍-താനി; ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍-താനി; ഷെയ്ഖ് ജാസിം ബിന്‍ ഖലീഫ അല്‍-താനി; പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി; ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം; നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ നയതന്ത്ര ദൗത്യ മേധാവികള്‍ എന്നിവരും പങ്കെടുത്തു.

ഡോ. യഹ്യ ബുട്ടി അല്‍ നുഐമിയാണ് ഈദ് പ്രസംഗം നടത്തിയത്, ഈദ് അനുസ്മരണത്തിന്റെയും സന്തോഷത്തിന്റെയും നന്ദിയുടെയും ദിനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഹജ്ജിന്റെ പുണ്യ കര്‍മ്മങ്ങളോടും, ദുല്‍-ഹിജ്ജയിലെ അനുഗ്രഹീതമായ പത്ത് ദിവസങ്ങളോടും, അറഫാ ദിനത്തിലെ പുണ്യ നോമ്പിനോടും താദാത്മ്യം പ്രാപിച്ചാണ് ഈദാഘോഷം സവിശേഷമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.