Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫിന്‍ഖ്യൂ നഴ്‌സസ് ഫുട്‌ബോള്‍ കപ്പ് ജഴ്‌സി പ്രകാശനവും ഫിക്‌സര്‍ തിരഞ്ഞെടുപ്പും പൂര്‍ത്തിയായി


അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ഔദ്യോഗിക സംഘടനയായ ഫിന്‍ഖ്യൂവിന്റെ നേതൃത്വത്തിന്‍ ജൂണ്‍ 8 ന് വ്യാഴാഴ്ച വൈകീട്ട് മിസൈദിലെ എംഐസി ഗ്രൌണ്ടില്‍ വച്ചു നടക്കുന്ന റിയാദ നഴ്‌സസ് ഫുട്‌ബോള്‍ കപ്പിനുള്ള ജഴ്‌സി പ്രകാശനവും ഫിക്‌സര്‍ തിരഞ്ഞെടുപ്പും പൂര്‍ത്തിയായി.

അല്‍സദ്ദിലുള്ള റാന്തല്‍ റസ്റ്റോറന്റില്‍ വച്ചു നടന്ന ചടങ്ങില്‍ ഫിക്‌സര്‍ തിരെഞ്ഞെടുപ്പ് ഐ.എസ്.സി വൈസ് പ്രസിഡണ്ട് ജോണ്‍ ഡെസ ഉദ്ഘാടനം ചെയ്തു. പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാരും മാനേജര്‍മാരും പങ്കെടുത്ത ചടങ്ങില്‍ ഫിന്‍ഖ്യൂ വൈ.പ്രസിഡണ്ട് ഹാന്‍സ് ജാക്കബ് അദ്ധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി ലെജന്‍ഡ് ജേഴ്സി പ്രകാശനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ദേസയും ഫിന്‍ക് വൈസ് പ്രസിഡന്റ് ഹാന്‍സ് ജേക്കബും കൂടി നിര്‍വഹിച്ചു. നഴ്‌സസ് ലെജന്റ്‌സ് ടീമിനുള്ള ജഴ്‌സി പ്രകാശനം ഫിന്‍ക് എഡ്യൂക്കേഷന്‍ ലീഡ് ബിജോയ് ചാക്കോയും, വളണ്ടിയര്‍ ടീം ജഴ്‌സി കോഡിനേറ്റര്‍ ജിഫിനും നിര്‍വ്വഹിച്ചു. ചടങ്ങില്‍ റെയാദാ ഫിന്‍ക് നഴ്‌സസ് കപ്പ് പ്രകാശനവും നടന്നു. സ്‌പോട്‌സ് കോഡിനേറ്റര്‍ മനു സ്വാഗതം പറഞ്ഞ ചടങ്ങിന് ഷൈജു നന്ദിയും പറഞ്ഞു. ഫിന്‍ഖ്യു നഴ്‌സസ് കപ്പ് കോഡിനേറ്റര്‍ അബ്ദുറഹ്‌മാന്‍ കല്ലിങ്ങല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button