മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: അക്ഷരപ്രേമികള്‍ കാത്തിരുന്ന മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും മേളയിലെ പവലിയനുകള്‍ സന്ദര്‍ശിക്കുകയും അവിടെ പങ്കെടുത്ത ഖത്തറി, അറബ്, വിദേശ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെയും അറബ്, അന്തര്‍ദേശീയ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവ വീക്ഷിക്കുകയും ചെയ്തു. സൗദി അറേബ്യയാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ വിശിഷ്ടാതിഥി.
പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമെന്ന പോലെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോല്‍സവത്തിന്റെ ഭാഗമാകും.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരേയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണിവരേയുമാണ് സന്ദര്‍ശന സമയം