ഖത്തറില്‍ ഈവന്റുകള്‍ കൂടുന്നു

ദോഹ. ഖത്തറില്‍ വിവിധ തരത്തിലുള്ള ഈവന്റുകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ 2023 വരെ, സാംസ്‌കാരിക, കലാ, സാമൂഹിക പരിപാടികള്‍ നടത്താന്‍ സാംസ്‌കാരിക മന്ത്രാലയം ഏകദേശം 3000 ലൈസന്‍സുകള്‍ നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് കാരണം രണ്ട് വര്‍ഷത്തോളം നിര്‍ജീവമായിരുന്ന ഈവന്റ് മേഖല വളരെ സജീവമായി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവന്റുകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കലാപരവും സാംസ്‌കാരികവുമായ പരിപാടികള്‍ നടത്തുന്നതിന് സിവില്‍ ഡിഫന്‍സ്, സെക്യൂരിറ്റി സിസ്റ്റംസ് ലൈസന്‍സുകള്‍ നിര്‍ബന്ധമാണെന്ന് സാംസ്‌കാരിക മന്ത്രാലയം വെളിപ്പെടുത്തി.