Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കേരള ബിസിനസ് ഫോറം ഓഫീസ് സന്ദര്‍ശിച്ചു


ദോഹ. ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായെത്തിയ മുന്‍ ആഭ്യന്തര മന്ത്രിയും കോട്ടയം എം എല്‍ ഏയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ ബി എഫിന്റെ ഓഫീസ് സന്ദര്‍ശിച്ചു

പ്രസിഡന്റ് അജി കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍, ട്രഷറര്‍ നൂറുല്‍ ഹഖ്, അഡൈ്വസറി ചെയര്‍മാന്‍ ജയരാജ്, മുന്‍ പ്രസിഡന്റ് രാമകൃഷ്ണന്‍, മറ്റു മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി വൈശാഖ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുഗമിച്ചു

അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്‍സൂര്‍ മൊയ്ദീന്‍ സ്വാഗതം പറഞ്ഞു

ഖത്തറിലുള്ള മലയാളി സംരംഭകരുടെ കൂട്ടായ്മയായ കെ ബി എഫിന്റെ പ്രവര്‍ത്തനങ്ങളെ തിരുവഞ്ചൂര്‍ അഭിനന്ദിച്ചതോടൊപ്പം, കേരളത്തിലും വ്യവസായങ്ങളും മറ്റു തൊഴില്‍ മേഖലകളും സൃഷ്ടിക്കുവാനും കെ ബി എഫിലുള്ള അംഗങ്ങളുടെ ചെറിയ കൂട്ടായ്മകള്‍ മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു. കൂടാതെ, അംഗങ്ങള്‍ പരസ്പര പൂരിതമായി ഒന്നിച്ചു മുന്നേറണമെന്നും അദ്ദേഹം ഉപദേശിച്ചു

Related Articles

Back to top button