Breaking NewsUncategorized
ഖത്തറില്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 3 തിങ്കളാഴ്ച വരെ ബലിപെരുന്നാള്‍ അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 3 തിങ്കളാഴ്ച വരെ ബലിപെരുന്നാള്‍ അവധി . ഈദ് അല്‍ അദ്ഹയുടെ ഔദ്യോഗിക അവധികള്‍ അമീരി ദിവാനാണ് പ്രഖ്യാപിച്ചത്. ഔദ്യോഗിക അറിയിപ്പ് പ്രകാരം , മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ അവധികള്‍ 2023 ജൂണ്‍ 27 ചൊവ്വാഴ്ച ആരംഭിച്ച് 2023 ജൂലൈ 3 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ 2023 ജൂലൈ 4 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) എന്നിവയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധിയുടെ തുടക്കവും അവസാനവും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കും