Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഈദ് നമസ്‌കാരങ്ങളുടെ സ്ഥിരം വേദിയാക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഈദ് അല്‍ അദ്ഹ നമസ്‌കാരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. 18,000 ആരാധകരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 35,000 ല്‍ അധികം വിശ്വാസികളാണ് പെരുന്നാള്‍ നമസ്‌കാരത്തിനായി ഖത്തര്‍ ഫൗണ്ടേഷനില്‍ സ്ഥിതി ചെയ്യുന്ന ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്കൊഴുകിയെത്തിയത്.

ഈ പശ്ചാത്തലത്തില്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഈദ് നമസ്‌കാരങ്ങളുടെ സ്ഥിരം വേദിയാക്കാന്‍ തീരുമാനിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Related Articles

Back to top button