Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രക്തദാനത്തില്‍ മാതൃകയായി ഖത്തറിലെ പഞ്ചാബ് കമ്മ്യൂണിറ്റി


ദോഹ. ഈദ് അവധി സഹജീവികള്‍ക്കായി രക്തദാനം നിര്‍വ്വഹിച്ച് മാതൃകയായി പഞ്ചാബില്‍ നിന്നുള്ള ഖത്തറിലെ സംഘടനകള്‍. സിംഗ് സേവ ഗ്രൂപ്പും ഭഗവാന്‍ വാല്‍മീകി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പില്‍ പ്രായമുള്ളവരടക്കം നൂറ്റി ഇരുപത്തി ആറ് പേരാണ് ഖത്തര്‍ നാഷണല്‍ ബ്ലസ് ഡൊണേഷന്‍ സെന്ററില്‍ എത്തി രക്തദാനം നിര്‍വ്വഹിച്ചത്.

ചടങ്ങില്‍ ഐ. സി.ബി. എഫ് വൈസ് പ്രസിഡന്റ് ദീപക് ശെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കുല്‍വിന്ദര്‍ സിംഗ് ഹനി, ശങ്കര്‍ ഗൗഡ്, അഡൈ്വസറി അംഗങ്ങളായ രാമ സെല്‍വം, ശശിധര്‍ ഹെബ്ബഗള്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
ഇന്‍ഷൂറന്‍സ് ഹെല്‍പ് ഡെസ്‌കിന് സിദ്ദീഖ് ചെറുവല്ലൂര്‍, ഹര്‍വിന്ദര്‍ സിംഗ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button