ഖത്തര്‍ ടെക് ഈദാഘോഷം

ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍, പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെക് സിമൈസിമ ബീച്ചില്‍ സംഘടിപ്പിച്ച ഈദാഘോഷം സവിശേഷമായി. കമ്പനി ജീവനക്കാരും കുടുംബവും പങ്കെടുത്ത പരിപാടിയില്‍ വിവിധ മല്‍സരങ്ങളും നടന്നു. മല്‍സര വിജയികളെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചും കമ്പനി അധികൃതര്‍ ആഘോഷം കമനീയമാക്കി.
കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഡയറക്ടര്‍ ആശ ജെബി എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി.