Breaking NewsUncategorized

അഴിമതി കേസില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ 4 ജീവനക്കാര്‍ ഉള്‍പ്പെടെ 16 പ്രതികളെ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു


അമാനുല്ല വടക്കാങ്ങര

ദോഹ. അഴിമതി കേസില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ 4 ജീവനക്കാര്‍ ഉള്‍പ്പെടെ 16 പ്രതികളെ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. കൈക്കൂലി, ഓഫീസ് ദുരുപയോഗം, പൊതു പണം രുരുപയോഗെ ചെയ്യല്‍ ദാഹിക്കല്‍, രാജ്യവുമായി ബന്ധപ്പെട്ട ബിഡുകളുടെ സ്വാതന്ത്ര്യവും സത്യസന്ധതയും ലംഘിച്ച്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ 4 ജീവനക്കാര്‍ 16 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ തങ്ങളുടെ സ്ഥാനം ചൂഷണം ചെയ്യുകയും മറ്റ് പ്രതികളുടെ ഉടമസ്ഥതയിലുള്ള ചില കമ്പനികളെ അനുകൂലിക്കുകയും തുകയ്ക്ക് പകരമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് മെഡിക്കല്‍ സാമഗ്രികളും സപ്ലൈകളും വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നേടുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് തക്കതായ ശിക്ഷ നല്‍കുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികളെ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!