Breaking NewsUncategorized
ഖത്തറില്‍ മെയ് മാസം പുതിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ 75.6% വര്‍ദ്ധന
ദോഹ. ഖത്തറില്‍ മെയ് മാസം പുതിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ മൊത്തം എണ്ണത്തില്‍ പ്രതിമാസ നിരക്കില്‍ 75.6% വര്‍ദ്ധന.രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ പ്രതിമാസ നിരക്കില്‍ (2023 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍) 20.5% റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, മൊത്തം ട്രാഫിക് ലംഘനങ്ങളില്‍ 2023 ഏപ്രിലിനെ അപേക്ഷിച്ച് പ്രതിമാസ നിരക്കില്‍ 12.6% വര്‍ദ്ധനവും മൊത്തം ട്രാഫിക് അപകട മരണങ്ങളില്‍ 53.8% വര്‍ദ്ധനവുണ്ടായതായി പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2023 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 8214 ആയിരുന്നു. പ്രതിമാസ വര്‍ദ്ധനവ് 20.5% വും വാര്‍ഷിക വര്‍ദ്ധനവ് 25.7% വുമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
20 ട്രാഫിക് അപകട മരണങ്ങളും മെയ് മാസം രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു