Breaking NewsUncategorized
അല്‍ മറായ് പാലും തൈരും മാര്‍ക്കറ്റിലെത്താന്‍ ഇനിയും സമയമെടുത്തേക്കും
ദോഹ. നീണ്ട ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയുടെ പ്രശസ്തമായ അല്‍ മറായ് ഉല്പന്നങ്ങള് ഖത്തറിലെത്തിയെങ്കിലും അല്‍ മറായ് പാലും തൈരും മാര്‍ക്കറ്റിലെത്താന്‍ ഇനിയും സമയമെടുത്തേക്കും.
കഴിഞ്ഞ ആഴ്ചയില്‍ തന്നെ അല്‍ മറായ് കമ്പനിയുടെ വലിയ ട്രക്കുകള്‍ അബൂ സംറ ബോര്‍ഡര്‍ കടക്കുന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പല അല്‍ മറായ് ഉല്പന്നങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഷെല്ഫുകളില് സ്ഥാനം പിടിച്ചതായാണ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍.
അല്‍ മറായ് കമ്പനി ഖത്തറിലേക്ക് വാന്‍ സെയില്സ്മാന്മാരേയും സൂപ്പര്‍വൈസര്‍മാരേയും ആവശ്യപ്പെടുന്ന പരസ്യങ്ങളും പല പ്ളാറ്റുഫോമുകളിലും സജീവമാണ് .
എന്നാല്‍ അല്‍ മറായ് കമ്പനിയുടെ ചുരുങ്ങിയ ഉല്പന്നങ്ങള് മാത്രമാണ് ഇതിനകം ഖത്തറിലെത്തിയിരിക്കുന്നത്.