Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ കെഎംസിസി മൂടാടി പഞ്ചായത് പ്രവത്തക കണ്‍വെന്‍ഷന്‍

ദോഹ : വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ കെഎംസിസി മൂടാടി പഞ്ചായത് പ്രവത്തക കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി. ഖത്തര്‍ കെഎംസിസി ആസ്ഥാനത്തു വെള്ളിയാഴ്ച നടന്ന കണ്‍ വെന്‍ഷന്‍ ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് നബീല്‍ നന്തി ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ കെ.എം.സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച 1കെ 2023 മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംബന്ധിച്ച് ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് റഫീഖ് ഇയ്യത്ത് കുനിയില്‍ സംസാരിച്ചു.

ഖത്തല്‍ കെ.എം.സി.സി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും സീനിയര്‍ നേതാവുമായ ഒ.എ.കരീം ഖത്തര്‍ കെ.എം സി.സി ലീഗല്‍ സെല്‍ അംഗവും സീനിയര്‍ നേതാവുമായ കോവുമ്മല്‍ ബഷീര്‍ , ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി കെ.വി.ബഷീര്‍ എന്നിവര്‍ ആംശംസകള്‍ നേര്‍ന്നു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുസ് ലിം ലീഗ് മൂടാടി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ജനറല്‍ സെക്രട്ടറി അഹ്‌മദ് കുറുക്കനാട്ടിനും ഖത്തറിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹുബൈബ് നന്തിക്കും സ്വീകരണം നല്‍കി.

സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഹുബൈബ് നന്തിയും , അഹമ്മദ് കുറുക്കനാട്ടും സംസാരിച്ചു.

ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സി. മൂടാടി പഞ്ചായത് സജീവ മെമ്പര്‍ ഗഗ റഹീമിന് യാത്രയയപ്പ് നല്‍കി.

ഷഫീര്‍ ഹസനിയുടെ ഖിറാഹത്തോട് കൂടി ആരംഭിച്ച ചടങ്ങില്‍ ഖത്തര്‍ കെഎംസിസി മൂടാടി പഞ്ചായത്ത് പ്രസിഡന്റ് അനസ് പാലോളി അധ്യക്ഷത വഹിക്കുകയും ആക്ടിങ് സെക്രെട്ടറി സിദ്ധീഖ് ആയാടത്തില്‍ സ്വാഗതവും ഫവാസ് പുറായില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button