Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ഉടന്‍ ചുമതലയേല്‍ക്കും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ഉടന്‍ ചുമതലയേല്‍ക്കും. 2023 മാര്‍ച്ച് അവസാനം ഡോ. ദീപക് മിത്തല്‍ ദോഹ വിട്ട ശേഷം ഖത്തറില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെ എംഇഎയുടെ ആസ്ഥാനത്ത് ഗള്‍ഫ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന വിപുല്‍ ആയിരിക്കും പുതിയ അംബാസിഡറെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നെങ്കിലും എപ്പോഴാണ് ചുമതലയേല്‍ക്കുക എന്നത് സംബന്ധിച്ച ചിത്രം വ്യക്തമായിരുന്നില്ല. എന്നാല്‍ ഇന്നലെയാണ് ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും അംബാസഡറായി നിയമിക്കുന്നതിനുള്ള യോഗ്യതാപത്രങ്ങള്‍ വിപുലിന് ലഭിച്ചത്.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കുന്നതിനുള്ള എന്റെ യോഗ്യതാപത്രങ്ങള്‍ ഇന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതിജിയില്‍ നിന്ന് സ്വീകരിച്ചതില്‍ വളരെ അഭിമാനമുണ്ടെന്നും ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉറ്റവും സൗഹൃദപരവുമായ ബന്ധത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും രേഖകള്‍ സ്വീകരിച്ച വിപുല്‍ ട്വീറ്റ് ചെയ്തു.

1998 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ വിപുല്‍ താമസിയാതെ ദോഹയിലെത്തി ചുമതലയേല്‍ക്കുമെന്നാണറിയുന്നത്.

Related Articles

Back to top button