അമേരിക്കന്‍ – ഖത്തര്‍ കമ്പനികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തറിലെ യുഎസ് എംബസി
അമാനുല്ല വടക്കാങ്ങര
ദോഹ: അമേരിക്കന്‍ – ഖത്തര്‍ കമ്പനികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തറിലെ യുഎസ് എംബസി. ഖത്തറിലെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) മേഖലയിലെയും അഭിവൃദ്ധി പ്രാപിക്കുന്ന സേഫ്റ്റി, സെക്യൂരിറ്റി , ഹണ്ടിംഗ് സുരക്ഷ, വിപണിയില്‍ താല്‍പ്പര്യമുള്ള 30 യുഎസ് കമ്പനികള്‍ക്കായി ഖത്തറിലെ യുഎസ് എംബസി സംഘടിപ്പിച്ച വെബിനാറിന്റെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളുമായി ഖത്തറിലെ യുഎസ് എംബസി മുന്നോട്ടുവരുന്നത്.
അരിസോണ, കാലിഫോര്‍ണിയ, ജോര്‍ജിയ, ഐഡഹോ, മേരിലാന്‍ഡ്, മിഷിഗണ്‍, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ടെക്സസ്, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന 30 കമ്പനികള്‍ അല്‍ ഗന്നാസ് ഖത്തരി സൊസൈറ്റിയുടെ വൈസ് ചെയര്‍മാനും കത്താറ ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്്‌സിബിഷന്റെ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ അബ്ദുല്ലത്തീഫ് അല്‍ മിസ്നാദില്‍ നിന്ന് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നേടി. വരാനിരിക്കുന്ന കത്താറ ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ്
എക്സിബിഷനില്‍ അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്കുള്ള അവസരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.