Breaking NewsUncategorized
ഉപഭോക്തൃ ധനസഹായം, ഉപഭോക്താവിന്റെ ശമ്പളത്തിനെതിരായ വായ്പകള്‍ എന്നിവയില്‍ അധിക ചിലവുകള്‍ ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര
ദോഹ: ഉപഭോക്തൃ ധനസഹായം, ഉപഭോക്താവിന്റെ ശമ്പളത്തിനെതിരായ വായ്പകള്‍ എന്നിവയില്‍ അധിക ചിലവുകള്‍ ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. രാജ്യത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും രാജ്യത്തെ ചില സുപ്രധാന മേഖലകള്‍ക്ക് അനുവദിച്ച വായ്പകളില്‍ അധിക ചിലവുകള്‍ നല്‍കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കാന്‍ തീരുമാനിച്ചതായും ബാങ്ക് അറിയിച്ചു.
പലിശനിരക്കിലെ ആഗോള വര്‍ധനയുടെ വെളിച്ചത്തിലും പണനയത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായി രാജ്യത്തെ പലിശനിരക്കിലുണ്ടായ വര്‍ദ്ധനയുടെയും വെളിച്ചത്തിലാണ് ഇളവ് തീരുമാനമെന്ന് ക്യുസിബി വ്യക്തമാക്കി.