Breaking NewsUncategorized

വി.കെ. എം കുട്ടി മലയമ്മ ഈസ്റ്റ് അന്തരിച്ചു

ദോഹ. ദീര്‍ഘകാലം ഖത്തറിലെ സാംസ്‌കാരിക മന്ത്രാലയം ജീവനക്കാരനായിരുന്ന മരക്കാര്‍ കുട്ടി എന്ന വി.കെ. എം കുട്ടി മലയമ്മ ഈസ്റ്റ് അന്തരിച്ചു.
ഇന്ന് (2023 ആഗസ്റ്റ് 1 ആം തിയതി ) വൈകീട്ട് 3 മണിയോടെ ഹൃദയാഘാതം മൂലം എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരനും കവിയുമായിരുന്ന അദ്ദേഹ ഖത്തറിലും നാട്ടിലും സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു.

ദോഹയിലെ സാംസ്‌കാരിക സദസ്സുകളില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന കുട്ടിക്ക മലയമ്മ സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനിന്നു.

ദോഹയിലുള്ള മകന്റെ ഭാര്യയുടെ വിസ നടപടി ക്രമങ്ങള്‍ക്ക് വേണ്ടി എറണാകുളം ഖത്തര്‍ വിസ സെന്ററിലേക്ക് പോയതായിരുന്നു അവിടെവച്ചാണ് ഹൃദയസ്തംഭനം ഉണ്ടായതും മരണപ്പെട്ടതും എന്നാണ് വിവരം.

Related Articles

Back to top button
error: Content is protected !!