മോശം കാലാവസ്ഥ: ദോഹ കരിപ്പൂര്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു

അമാനുല്ല വടക്കാങ്ങര
ദോഹ. മോശം കാലാവസ്ഥ കാരണം ദോഹ കരിപ്പൂര്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു. ഇന്നലെ വൈകുന്നേരം 7.30 ന് 131 യാത്രക്കാരുമായി കരിപ്പൂരിലേക്ക് പറന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് ഇന്ന് രാവിലെ കരിപ്പൂരില്‍ ഇറങ്ങാനാവാതെ തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്.
അതോടെ ആ വിമാനത്തില്‍ ദോഹയിലേക്ക് പോകേണ്ട യാത്രക്കാര്‍ കരിപ്പൂരില്‍ കുടുങ്ങി