ഖത്തറില്‍ നിര്‍മാണ കരാറുകള്‍ എട്ടിരട്ടിയിലേറെ വര്‍ദ്ധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 രണ്ടാം പാദത്തില്‍ ഖത്തറില്‍ നിര്‍മാണ കരാറുകള്‍ എട്ടിരട്ടിയിലേറെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കാംകോ ഇന്‍വെസ്റ്റിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം വൈവിധ്യവല്‍ക്കരണ ലക്ഷ്യങ്ങളുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ മുന്നേറ്റം അടയാളപ്പെടുത്തി നിര്‍മാണ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് നടക്കുന്നത്.
മീഡ് പ്രോജക്ടുകള്‍ ശേഖരിച്ച ഡാറ്റയനുസരിച്ച് ഖത്തറില്‍ നല്കിയ കരാറുകളുടെ മൊത്തം മൂല്യം 2022 രണ്ടാം പാദത്തിലെ 1.1 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 8.3 മടങ്ങ് ഉയര്‍ന്ന് 10.4 ബില്യണ്‍ ഡോളറിലെത്തി.
ഈ പാദത്തില്‍ നല്കിയ പ്രോജക്ടുകളുടെ മൊത്തം മൂല്യത്തിന്റെ 97 ശതമാനവും പ്രതിനിധീകരിക്കുന്ന രാജ്യത്തെ ഗ്യാസ് മേഖലയുടെ പ്രകടനമാണ് കരാര്‍ അവാര്‍ഡുകളിലെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. 2022 ലെ 600 മില്യണ്‍ ഡോളറില്‍ നിന്ന് 2023 ലെ രണ്ടാം പാദത്തില്‍ 10 ബില്യണ്‍ ഡോളറിലെത്തി 16 മടങ്ങ് കുതിച്ചുയര്‍ന്നു.