Uncategorized
കഹ്റാമ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു

ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) കമ്പനികളുടെയും ബള്‍ക്ക് ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു.
കഹ്റാമ പ്രസിഡണ്ട് എഞ്ചി.ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഡയറക്ടര്‍മാരും വകുപ്പ് മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു.
അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 12:00 വരെ ശാഖ പ്രവര്‍ത്തിക്കും