വേനലവധിക്ക് നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

ദോഹ. വേനവലധിക്ക് നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി . എറണാകുളം കപ്പലണ്ടിമുക്ക് എം.ജെ.സകരിയ്യ സേഠ് റോഡില്‍ അബ്ദുല്‍ ഹാദി ഹുസൈന്റേയും ഹസറ ഹാദിയുടേയും മകന്‍ അഫ്താബ് അബ്ദുല്‍ ഹാദി ( 39) ആണ് മരിച്ചത്. ഖത്തര്‍ ഫൗണ്ടേഷന്‍ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്.
മൂപ്പന്‍ ഫാമിലി അംഗം സല്‍മ സാലി മജീദാണ് ഭാര്യ. സൈനബ്, സഹ്‌റ,മറിയം എന്നിവര്‍ മക്കളാണ്.
അഫ്താബിന്റെ മാതാപിതാക്കളും ദീര്‍ഘകാലം ഖത്തര്‍ പ്രവാസികളായിരുന്നു.
ഖബറടക്കം കപ്പലണ്ടി മുക്ക് പടിഞ്ഞാറെപ്പള്ളി മസ്ജിദുല്‍ മുജാഹിദീന്‍ ഖബര്‍ സ്ഥാനില്‍ നടന്നു.