ഖത്തര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആശാവഹമായ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആശാവഹമായ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . 2023 ന്റെ ആദ്യ പകുതിയില്‍ സന്ദര്‍ശകരില്‍ 206 ശതമാനം വര്‍ധനവോടെ രാജ്യത്തെ ഹോസ്പിറ്റാലിറ്റി വിപണി ആശാവഹമായ വളര്‍ച്ച കാണിക്കുന്നതായി ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഖത്തറില്‍ ഫിഫ 2022 ലോകകപ്പ് വിജയകരമായി ആതിഥേയത്വം വഹിച്ചതാണ് പ്രധാന ഉത്തേജനത്തിന് കാരണമായത്, ഖത്തര്‍ ടൂറിസത്തിന്റെ ”ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍” കാമ്പെയ്നിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും വിനോദസഞ്ചാരികളുടെ കുതിപ്പിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യം ആതിഥ്യം വഹിച്ച വിവിധ മികച്ച കായിക ടൂര്‍ണമെന്റുകളും ടൂറിസം പ്രമോഷന്‍ പദ്ധതികളും ഹോസ്പിറ്റാലിറ്റി മേഖലയെ ഉത്തേജിപ്പിക്കുകയാണ്.