കളത്തിക്കണ്ടി ജുബേഷിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും
ദോഹ. വെള്ളിയാഴ്ച ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായ മലയാളി യുവാവ് കളത്തിക്കണ്ടി ജുബേഷിന്റെ മൃതദേഹം ഇന്ന് രാത്രി 7.30 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇന്നലെ ദുഹര്‍ നമസ്കാരത്തോടനുബന്ധിച്ച് അബൂ ഹമൂര്‍ പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര് പങ്കെടുത്തു.
ഇന്നലെ മയ്യിത്ത് കാണാന്‍ അവസരം കിട്ടാത്തവര്‍ക്കായി ഇന്ന് വൈകുന്നേരം 3 മണി മുതല്‍ 3.15 മണി വരെ മോര്‍ച്ചറിയില്‍ മയ്യിത്ത് കാണാനുള്ള അവസരം ഒരുക്കുന്നുണ്ട്.
നാട്ടിലുള്ള ബന്ധുമിത്രാദികള്‍ക്ക് മയ്യത്ത് കാണാന്‍ നാളെ (തിങ്കള്‍) രാവിലെ ആറു മണി മുതല്‍ പാറക്കുളങ്ങര കെ പി എം എസ് ഹൈ സ്കൂളിന് അടുത്തുള്ള കളത്തിക്കണ്ടി വീട്ടില്‍ സൗകര്യമൊരുക്കുമെന്നും രാവിലെ ഏഴര മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍ ജനാസ നമസ്കാരവും ഖബറടക്കവും നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.