Uncategorized
സി.ഐ.സി. റയ്യാന്‍ സോണ്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ദോഹ : സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ (സി.ഐ.സി) റയ്യാന്‍ സോണ്‍ – എഴുപത്തി ഏഴാമത് ഇന്ത്യന്‍ സ്വതന്ത്ര്യദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സി.ഐ.സി. റയ്യാന്‍ സോണ്‍ ആസ്ഥാനത്തുവെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം സ്വതന്ത്ര്യദിന സന്ദേശം കൈമാറി, ലോകോത്തര ഭരണഘടനകളില്‍ ഒന്നായ ഇന്ത്യന്‍ ഭരണഘടനയുടെ പ്രഗല്ഭരായ ശില്പികളെയും അവരുടെ ദീര്ഘവീക്ഷണത്തെയും, സ്വാതന്ത്ര സമര പോരാളികളുടെ ത്യാഗപൂര്‍ണമായ പോരാട്ടങ്ങളെയും അദ്ദേഹം ആശംസാപ്രസംഗത്തില്‍ അനുസ്മരിച്ചു. വൈസ് പ്രസിഡന്റ്മാരായ സുബുല്‍ അബ്ദുല്‍ അസീസ്, റിയാസ് ടി. റസാക്ക്, സോണല്‍ ഭാരവാഹികളായ ഷിബിലി സിഗ്ബാത്തുള്ള, അബ്ദുല്‍ ജലീല്‍ എം.എം. ഹാരിസ് കെ, സിദ്ദിഖ് വേങ്ങര, മുഹ്സിന് വി.കെ. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി