Breaking NewsUncategorized

എഫ്‌സി ഏഷ്യന്‍ കപ്പ് 2023 ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍


അമാനുല്ല വടക്കാങ്ങര

ദോഹ: 2024 ജനുവരി 12 നും ഫെബ്രുവരി 10 നും ഇടയില്‍ ദോഹയില്‍ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് 2023 ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മത്സരത്തിന് വേദിയായ 88,000 സീറ്റുകളുള്ള ലുസൈല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് ആതിഥേയരായ ഖത്തറും ലെബനാനും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് 2023 മല്‍സരങ്ങള്‍ തുടങ്ങുക.

പുതുക്കിയ മാച്ച് ഷെഡ്യൂളിലാണ് ഉദ്ഘാടന മത്സരങ്ങളും ഫൈനല്‍ മത്സരങ്ങളും ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന പ്രഖ്യാപനം വന്നത്.

ഖത്തറിലെ ലോകോത്തകരങ്ങളായ ഒമ്പത് സ്റ്റേഡിയങ്ങളിലായി ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ടീമുകള്‍ മത്സരിക്കുന്ന
എഎഫ്‌സി ഏഷ്യന്‍ കപ്പ് 2023 കാല്‍പന്തുകളിയാരാധകരെ ഖത്തറിലെത്തിക്കും.

ഖത്തര്‍ 2022 ലെ അല്‍ ബൈത്ത്, അല്‍ ജനൂബ്, അല്‍ തുമാമ, അഹ്‌മദ് ബിന്‍ അലി, എജ്യുക്കേഷന്‍ സിറ്റി, ഖലീഫ ഇന്റര്‍നാഷണല്‍ എന്നീ സ്റ്റേഡിയങ്ങളിലും വിവിധ മല്‍സരങ്ങള്‍ നടക്കും.

ഇരുപത്തിനാല് ടീമുകള്‍ ആറ് ഗ്രൂപ്പുകളായാണ് മാറ്റുരക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ പ്രതിദിനം മൂന്ന് മത്സരങ്ങള്‍ വീതം നടക്കും.ഖത്തറിലെ സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലം കുറവായതിനാല്‍ ആരാധകര്‍ക്ക് സന്ദര്‍ശകര്‍ക്ക് ഒരേ സ്ഥലത്ത് താമസിച്ച് ഒരു ദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ കഴിയും.

Related Articles

Back to top button
error: Content is protected !!