Uncategorized
കോടിയേരി ബാലകൃഷ്ണന്‍: സഫാരിയുടെ സുഹൃത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ. കോടിയേരി ബാലകൃഷ്ണന്‍ സഫാരിയുടെ സുഹൃത്തും അഭ്യൂദയകാംക്ഷിയുമായിരുന്നുവെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട് അനുസ്മരിച്ചു. കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികത്തിലാണ് സഖാവുമായുണ്ടായിരുന്ന സ്‌നേഹ സൗഹൃദങ്ങള്‍ അദ്ദേഹം അയവിറക്കിയത്.
എല്ലാ നല്ല കാര്യങ്ങളേയും പിന്തുണക്കയും ഗുണകാംക്ഷയോടെ പെരുമാറുകയും ചെയ്ത അദ്ദേഹം സഫാരി സന്ദര്‍ശിച്ചതും മാനേജ്‌മെന്റുമായി ദീര്‍ഘനേരം സംസാരിച്ചതുമൊക്കെ ഇന്നും ഓര്‍മയിലുണ്ട്.
കരുത്തനായ ഭരണാധികാരിയും ശക്തനായ പാര്‍ട്ടി നേതാവുമെന്ന നിലയില്‍ ജനഹൃദയങ്ങളെ സ്വാധീനിച്ച ഉന്നത വ്യക്തിത്വമായിരുന്നു കോടിയേരിയെന്ന് അദ്ദേഹം പറഞ്ഞു.