Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റെടുത്ത് ഖത്തറിലെ പ്രമുഖ എഫ്. എം. സ്‌റ്റേഷനുകള്‍

ദോഹ. എക്സ്പോ 2023 ദോഹക്ക് മുന്നോടിയായി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴമത് പതിപ്പ് ഏറ്റെടുത്ത് ഖത്തറിലെ പ്രമുഖ എഫ്. എം. സ്റ്റേഷനുകള്‍. റേഡിയോ മലയാളം 98.6, റേഡിയോ സുനോ, റേഡിയോ ഒലീവ്, റേഡിയോ മിര്‍ച്ചി എന്നിവരാണ് വ്യത്യസ്ത ചടങ്ങുകളിലായി ഡയറക്ടറി ഏറ്റുവാങ്ങുകയും ശ്രോതാക്കള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തത്.

ഒലീവ് സുനോ നെറ്റ് വര്‍ക്കില്‍ നടന്ന ചടങ്ങില്‍ കോ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ അമീറലി പരുവള്ളി, പ്രോഗ്രാം ഹെഡ് അപ്പുണ്ണി, സെയില്‍സ് ഹെഡ് ബശായിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റേഡിയോ മിര്‍ച്ചിയില്‍ ബിസിനസ് ഡയറക്ടര്‍ അരുണ്‍ ലക്ഷമണ, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സോണി, ആര്‍.ജെ. അന്‍ഷു ജൈന്‍ എന്നിവര്‍ സംബന്ധിച്ചു.

റേഡിയോ മലയാളം 98.6 എഫി.എം. ല്‍ ഡയറക്ടറും സി.ഇ.ഒ.യുമായ അന്‍വര്‍ ഹുസൈന്‍ പുസ്തകം ഏറ്റുവാങ്ങി.
മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് എന്നിവരാണ് ഡയറക്ടറി സമ്മാനിച്ചത്.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാം.

Related Articles

Back to top button