സമൂഹത്തില്‍ നിന്നുള്ള 600,000 കോളുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അടിയന്തര കണ്സള്ട്ടേഷന് സേവനം
ദോഹ: കോവിഡ്-19 പാന്‍ഡെമിക് സമയത്ത് രോഗികള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭിക്കുന്നു എന്നുറപ്പാക്കാന്‍ 2020 ല്‍ ആരംഭിച്ച ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്എംസി) അടിയന്തര കണ്സള്ട്ടേഷന് സേവനം സമൂഹത്തില്‍ നിന്നുള്ള 600,000 കോളുകള്‍ കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട്.
ഫിസിഷ്യന്റെ നേതൃത്വത്തിലുള്ള ഈ സേവനം രോഗികള്‍ക്ക് അടിയന്തിര മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രിസ്ക്രിപ്ഷന് റീഫില്ലുകള്‍, ഹോം ഡെലിവറി, വരാനിരിക്കുന്ന ഷെഡ്യൂള്‍ ചെയ്ത ക്ലിനിക്ക് അപ്പോയിന്റ്മെന്റ് ഇല്ലാത്തപ്പോള്‍ രോഗിയുടെ മെഡിക്കല്‍ സ്റ്റാറ്റസ് അവലോകനം എന്നിവ ഉള്‍പ്പെടെ നിരവധി ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ടെലിഫോണ്‍ അധിഷ്ഠിത അടിയന്തര കണ്സള്ട്ടേഷന് സേവനം, ഉചിതമായ രോഗനിര്‍ണയം നടത്തുന്നതിന് ആരോഗ്യപരിപാലന വിദഗ്ധരുമായി സംസാരിക്കാന്‍ രോഗികളെ അനുവദിക്കുന്നു. 16000 എന്ന നമ്പറിലൂടെയാണ് ഈ സേവനം ലഭ്യമാകുക.