Breaking NewsUncategorized
ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണം

ദോഹ: രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശരിയായതും വിശ്വസനീയവുമായ വിവരങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കുന്നതിന് ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ആരോഗ്യ പരിരക്ഷാ ദാതാക്കളുടെ വെബ്സൈറ്റുകളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം നിരീക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ നമ്പര്‍ (1/2021), ഭേദഗതി ചെയ്ത സര്‍ക്കുലര്‍ നമ്പര്‍ (1/2022) എന്നിവ ലംഘിച്ച 51 ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണര്‍മാര്‍ക്കുമെതിരെ മന്ത്രാലയം ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.