Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജെബി കെ ജോണിന് ജന്മനാടിന്റെ ആദരം


അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജെബി കെ ജോണിന് ജന്മനാടിന്റെ ആദരം . കൂത്താട്ടുകുളം പ്രാദേശിക പ്രസ് ക്ലബ്ബിന്റെ ഓഫീസ് ,കോണ്‍ഫ്രന്‍സ് ഹാള്‍ ,മാധ്യമ പഠന ഗവേഷണ പരിശീലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നാട്ടിലും മറുനാട്ടിലുമായി ഒട്ടേറെ ചാരിറ്റി പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പ്രവാസി വ്യവസായിയും സംരഭകനുമായ മണ്ണത്തൂര്‍ കോല്‍കുന്നേല്‍ ജെബി കെ. ജോണിനെ ആദരിച്ചത്.

ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജെബി കെ ജോണിന് ഉപഹാരം കൈമാറി.വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കിയും ചികില്‍സ സഹായങള്‍ നല്‍കിയും , കോവിഡ് കാലത്ത് ഭക്ഷണവും , കുടിവെള്ളവും , സഹായങ്ങളും എത്തിച്ചു നല്‍കിയും കാരുണ്യത്തിന്റെ വറ്റാത്ത ഉറവിടമായി മാറിയതിനാണ് ഗവര്‍ണര്‍ ജെബി കെ.ജോണി നെ ആദരിച്ചത്

തോമസ് ചാഴികാടന്‍ എം.പി, നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ വൈസ് ചെയര്‍മാന്‍
സണ്ണി കുര്യാക്കോസ്, പ്രസ്‌ക്ലബ് പ്രസിഡന്റ് എന്‍. സി.വിജയകുമാര്‍, സെക്രട്ടറി സുനീഷ് മണ്ണത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
ഖത്തറിലെ പ്രമുഖ മാന്‍ മാന്‍പവര്‍ കമ്പനിയായ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറാണ് ജെബി കെ.ജോണ്‍

Related Articles

Back to top button