Breaking NewsUncategorized
87 ടണ്‍ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍
ദോഹ: ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പിന്തുണയുടെ ഭാഗമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ഖത്തര്‍ റെഡ് ക്രസന്റും നല്‍കിയ 87 ടണ്‍ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അല്‍-അരിഷിലേക്ക് ഞായറാഴ്ച പുറപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണത്തിന്റെ ഫലമായുണ്ടായ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളില്‍ അവര്‍ക്കാശ്വാസം നല്‍കുന്നതിനാണിത്.