Uncategorized
സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു:മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ ‘
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡ് ബി.എം.സി ഫിലിം പ്രൊഡക്ഷന്‍സ് ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.ആര്.എസ് പ്രദീപ് അറിയിച്ചു. ഓണ്‍ൈലന്‍ വഴിയാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). സ്പെഷ്യല്‍ ജൂറി പുരസ്കാരം: എന്ന് സാക്ഷാല്‍ ദൈവം, വള്ളിച്ചെരുപ്പ്. അവാര്‍ഡ് ദാനം നവംബര്‍ 20 ന് തിരുവനന്തപുരത്ത് നടക്കും. അനക്ക് എന്തിന്റെ കേടാ സിനിമ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്തിരുന്നത്.