Breaking NewsUncategorized
2022ലെ എഎഫ്സി പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സൗദിയുടെ സലേം അല്‍ ദൗസരിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ 2022 ലോകകപ്പിന്റെ ഗ്രൂപ്പ് സി മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ വല കുലുക്കി ഫുട്‌ബോള്‍ ലോകത്ത് വിസ്മയം സൃഷ്ടിച്ച
സൗദിയുടെ സലേം അല്‍ ദൗസരി 022ലെ എഎഫ്സി പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇന്നലെ രാത്രി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ്സ തീയറ്ററില്‍ നടന്ന ചടങ്ങില്‍ 32-കാരനായ അല്‍ ദൗസരിക്ക് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയാണ് പുരസ്‌കാരം സമ്മാനിച്ചത്.