Uncategorized

ശൈഖ് ഫൈസലും ഇന്ത്യന്‍ അംബാസിഡറും കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പ്രമുഖ ഖത്തരീ സംരംഭകനും ഖത്തര്‍ ബിസിനസ് അസോസിയേഷന്‍, അല്‍ ഫൈസല്‍ ഹോള്‍ഡിംഗ്സ് എന്നിവയുടെ ചെയര്‍മാനുമായ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ഥാനിയുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും ഖത്തറും തമ്മിലുള്ള പരമ്പരാഗത വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ചും ഐടി, ഭക്ഷണം, അഗ്രി, ഫാര്‍മ, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ്സ് പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

ഓറിയന്റല്‍ പരവതാനികള്‍ക്കും റഗ്ഗുകള്‍ക്കുമുള്ള ഫൈസല്‍ ബിന്‍ ഖാസിം മ്യൂസിയവും അംബാസഡര്‍ സന്ദര്‍ശിച്ചു

Related Articles

Back to top button
error: Content is protected !!