വതന്‍ അഭ്യാസം ഇന്നു മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ (ലെഖ്വിയ) കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, ആഭ്യന്തര സുരക്ഷ തേച്ചുമിനുക്കുന്നതിനുള്ള ”വതന്‍ എക്സര്‍സൈസ് 2023” ഇന്നാരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ മുപ്പതോളം സൈനിക, സിവിലിയന്‍ ഏജന്‍സികള്‍ പങ്കെടുക്കും. സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളിലോ അല്ലെങ്കില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഇവന്റുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുക്കുന്ന ഏജന്‍സികള്‍ക്കിടയിലുള്ള സന്നദ്ധത, സഹകരണം, ഏകോപനം, റോളുകളുടെ സംയോജനം എന്നിവ പരീക്ഷിക്കുകയാണ് ഈ വ്യായാമത്തിന്റെ ലക്ഷ്യം.
അഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പൊതുജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്ന് അഭ്യാസ സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.