Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വണ്ടൂര്‍ ഫെസ്റ്റ് വെള്ളിയാഴ്ച

ദോഹ: ഖത്തര്‍ കെ.എം.സി.സി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വണ്ടൂര്‍ ഫെസ്റ്റ് വെള്ളിയാഴ്ച അബൂഹമൂറിലെ ഡിഎംെഎഎസ് ക്യാമ്പസില്‍ നടക്കും.ഫുട്‌ബോള്‍, വടം വലി, ഓട്ടമത്സരം, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങളും കലാ സാഹിത്യ പ്രകടനങ്ങളും അരങ്ങേറും.
വണ്ടൂര്‍ മണ്ഡലത്തിന് കീഴിലെ 8 പഞ്ചായത്തുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ് ആരംഭിച്ച് രാത്രി 10 ന് സമാപിക്കുന്ന വിവിധ പരിപാടികളില്‍ പ്രമുഖര്‍ അതിഥികളായെത്തും. വണ്ടൂര്‍ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പിഖാലിദ് മാസ്റ്റര്‍ മുഖ്യാതിഥിയാവും.ഖത്തര്‍ കെ.എം.സി.സി സ്റ്റേറ്റ്, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

കലാ കായിക സംസ്‌കാരിക മേഖലകളില്‍ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയമാണ് വണ്ടൂര്‍ നിയോജക മണ്ഡലം.
സ്വാതന്ത്ര്യ സമരത്തിന്റെയും മാപ്പിള പോരാട്ടങ്ങളുടെയും ചരിത്രമുറങ്ങുന്ന വണ്ടൂരില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയ എല്ലാവരേയും ഒന്നിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് കെ.എം.സി.സി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി വണ്ടൂര്‍ ഫെസ്റ്റ് നടത്തുന്നത്.

പത്ര സമ്മേളനത്തില്‍ വണ്ടൂര്‍ ഫെസ്റ്റ് മുഖ്യ രക്ഷാധികാരി പി.കെ മുസ്തഫ ഹാജി പള്ളിശേരി, ഭാരവാഹികളായ നാസര്‍ റഹ് മാനി, സ്വഫ് വാന്‍ മാളിയക്കല്‍, സലീം റഹ് മാനി, ഷാനവാസ് മൂച്ചിക്കല്‍, റശീഖ് തുവ്വൂര്‍, ഷാജഹാന്‍ മാളിയക്കല്‍, സുഹൈല്‍ മമ്പാട്, നൗഫല്‍ എടപ്പറ്റ, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button