Uncategorized
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഖത്തര്‍ ബ്ലഡ് ഡോണര്‍ സെന്ററിന് അടിയന്തിരമായി എ പോസിറ്റീവ്, ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം വേണം
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഖത്തര്‍ ബ്ലഡ് ഡോണര്‍ സെന്ററിന് അടിയന്തിരമായി എ പോസിറ്റീവ്, ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പുകളിലുള്ള രക്തം വേണം. രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ വെസ്റ്റ് എനര്‍ജി സെന്ററിലെ ന്യൂ ബ്ലഡ് ഡോണര്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. വെസ്റ്റ് എനര്‍ജി സെന്റര്‍ സ്‌പോര്‍ട്‌സ് ജംഗ്ഷന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. രക്തദാതാക്കള്‍ക്കായി ഒന്നാം നിലയില്‍ പാര്‍ക്കിംഗ് സജ്ജീകരിച്ചിട്ടുണ്ട്.
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 9: വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെയും കേന്ദ്രം തുറന്നിരിക്കും. കേന്ദ്രത്തിന് വെള്ളിയാഴ്ച അവധിയാണ്.