ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഒമ്പതാം വാര്‍ഷികാഘോഷത്തില്‍ അഞ്ചാമത് കലാ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു
ദോഹ: ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഒമ്പതാം വാര്‍ഷികവും അഞ്ചാമത് കലാ സാഹിത്യ പുരസ്‌കാര ദാനവും നാസ്‌കോ റെസ്റ്റാറന്റില്‍ വച്ച് നടന്നു. ടിഎം ജൈസല്‍ എളമരം സ്വാഗതം പറഞ്ഞ യോഗം ക്ലബ് അദ്ധ്യക്ഷന്‍ ടിഎം രാകേഷ് വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടിഎം നിസാര്‍ സി പി യോഗം നിയന്ത്രിച്ചു. ക്ലബ്ബിന്റെ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ യാത്ര ടിഎം സജീവ് കൃഷ്ണന്‍ അവതരിപ്പിച്ചു.
കലാ സാഹിത്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന കലാ സാഹിത്യ പുരസ്‌കാരം ഖത്തറിലെ പ്രിയ എഴുത്തുകാരി ഷാമിനാ ഹിഷാമിന് സമ്മാനിച്ചു. ഷാമിന ഹിഷാമിന്റെ ‘ഊദ്’ എന്ന നോവലിനെക്കുറിച്ച് ടിഎം ഷൈജു ധമനി നടത്തിയ പുസ്തക അവലോകനം സദസ്സിന് നോവല്‍ വായിക്കുന്ന പ്രതീതി സൃഷ്ടിച്ചു. ഷാമിനാ ഹിഷാം മറുപടി പ്രസംഗം നടത്തി.
ക്ലബ്ബിന്റെ മാഗസിന്‍ ‘അഗ്‌നിച്ചിറകുകള്‍’ മുന്‍ ഡിസ്ട്രിക് ഡയറക്ടര്‍ മന്‍സൂര്‍ മൊയ്ദീന്‍ ഡിടിഎം, ടിഎം ഹമീദ് കെ എം എസിന് നല്‍കി പ്രകാശനം ചെയ്തു. മാഗസിന്‍ എഡിറ്റര്‍ ടിഎം അഹമ്മദ് ഗുല്‍ഷാദ് , ക്ലബ് പൊതുജന സമ്പര്‍ക്ക ഉപാദ്ധ്യക്ഷന്‍ ടിഎം മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
ടിഎം ജയേഷ് കുമാര്‍, ടിഎം അബൂബക്കര്‍ സിദ്ദിഖ്, ടിഎം നൗഷാദ് എന്നിവര്‍ തയ്യറാക്കിയ പ്രഭാഷണം അവതരിപ്പിച്ചു. സുനില്‍ കുമാര്‍ മേനോന്‍ ഡിടിഎം , ടിഎം വിനോദ് കുമാര്‍, ടിഎം മുഹമ്മദ് ഹാഷിം എന്നിവര്‍ പ്രസംഗ മൂല്യനിര്‍ണയം നടത്തി. തയ്യാറാക്കിയ പ്രസംഗത്തില്‍ ടിഎം അബൂബക്കര്‍ സിദ്ദിഖ്, പ്രസംഗ മൂല്യനിര്‍ണയത്തില്‍ സുനില്‍ കുമാര്‍ മേനോന്‍ ഡിടിഎം എന്നിവര്‍ വിജയികള്‍ ആയി. ടിഎം അജിത് കുമാര്‍, ടിഎം അബ്ദുള്‍ റഹീം, ടിഎം ഇസ്മയില്‍, ടിഎം മുഹമ്മദ് പുത്തൂര്‍ എന്നിവര്‍ യോഗത്തിന്റെ വിവിധ കാര്യനിര്‍വ്വാഹകര്‍ ആയിരുന്നു. ടിഎം അനില്‍ പ്രകാശ് യോഗത്തിന്റെ പൊതുമൂല്യ നിരീക്ഷകന്‍ ആയിരുന്നു.
ഡിസ്ട്രിക് ഡയറക്ടര്‍ രവിശങ്കര്‍ ഡിടിഎം, ഡിസ്ട്രിക് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ സബീന കെ എം ഡിടിഎം, ഡിവിഷന്‍ ഡയറക്ടര്‍മാരായ നിര്‍മല രഘുരാമന്‍ ഡിടിഎം, ടിഎം നൈല റിസ്വാന്‍, ഏരിയ ഡയറക്ടര്‍ ടിഎം പൂജ മല്‍ഹോത്ര, ഏരിയ ഡയറക്ടര്‍ ടിഎം ബിന്ദു പിള്ള , ടിഎം ഫിലിപ്പ് കെ ചെറിയാന്‍, ശബരി പ്രസാദ് ഡിടിഎം, ടിഎം നജില ആസാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടിഎം മുഹമ്മദ് ഫൗസി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആയിരുന്നു.
ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ 149 രാജ്യങ്ങളില്‍ ആയി, 15,800 ലേറെ ക്‌ളബ്ബുകളിലൂടെ 300,000 ലധികം അംഗങ്ങളുണ്ട്. ക്രിയാത്മകമായ പഠനാന്തരീക്ഷം പ്രദാനം ചെയ്ത്, പരസ്പര പിന്തുണയോടെ, ആശയവിനിമയ പാടവവും, നേതൃത്വ നൈപുണ്യവും വളര്‍ത്തി, അംഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെ, മെച്ചപ്പെട്ട ആത്മവിശ്വാസവും വ്യക്തിത്വ വികസനവും സാദ്ധ്യമാക്കുക എന്നതാണ് ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബിന്റെ ദൗത്യം.