Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ ഗ്രാന്‍ഡ് ഫിയസ്റ്റ 2023

ദോഹ : ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ ഐപാക്ക് വാര്‍ഷികാഘോഷം അതി വിപുലമായി നടന്നു. നിരവധി കലാ പരിപാടികള്‍ , വിവിധ ഗെയിംസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് പരിപാടി ഗംഭീരമായി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ച ഒരു അസുലഭ മുഹൂര്‍ത്തത്തിനാണ് ഒയാസിസ് ബീച്ച് ക്ലബ് ഹോട്ടല്‍ വേദിയായത്.

വ്യത്യസ്തമായ ഗെയിമുകള്‍ സംഘടിപ്പിച്ചു കൊണ്ടും, തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഗാനാലാപനങ്ങളുമായും സജീന സജീവമായപ്പോള്‍ മൈം , സ്‌കിറ്റ് , ഒപ്പന , പാട്ട് തുടങ്ങി നിരവധി സ്റ്റേജ് പ്രോഗ്രാമുകളുമായി ഷാനവാസ് , അസ്‌കര്‍ , അഷറഫ് ,പ്രശസ്ത ഗായകന്‍ ജിനില്‍ തുടങ്ങിയവര്‍ അരങ്ങു തകര്‍ത്തു.അവതാരകനായി അക്ബര്‍ മുഴുനീള സമയവും ആസ്വാദകരെ രസിപ്പിക്കാന്‍ ഉണ്ടായിരുന്നു.
ഗ്രാന്‍ഡ് ഫിയാസ്റ്റയോടൊപ്പം ഐപാക്കിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനവും നടന്നു. പ്രസിഡന്റ് ഹനീഫ് , സെക്രട്ടറി അമീര്‍ അലി , ട്രഷറര്‍ ഷജീര്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ്, ഷഫീര്‍, ഷാനവാസ് കോഴിക്കല്‍ , ജാഫര്‍, അജി എബ്രഹാം , ഷഫിന്‍ , സജീന തുടങ്ങിയവര്‍ ടി-ഷര്‍ട്ടുകള്‍ മഹ്‌മൂദ് സാഹിബില്‍ നിന്ന് ഏറ്റുവാങ്ങി.

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന, കളറിംഗ് , പോസ്റ്റര്‍ മേക്കിങ് മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രസാദ് , ഷഫീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ വി എം ഉണ്ണി വിധിനിര്‍ണ്ണയം നടത്തി. ഖത്തറിന്റെ യശസ്സ് വാനോളം ഉയര്‍ത്തി ഖത്തറിന്റെ മണ്ണില്‍ വെച്ച് നടന്ന ലോക ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രവചന മത്സരത്തിലെ വിജയി സബീലിനുള്ള ഉപഹാരവും നല്‍കി.

Related Articles

Back to top button