Uncategorized
എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനം, അതിഥികള്‍ എത്തിത്തുടങ്ങി

അമാനുല്ല വടക്കാങ്ങര
ദോഹ. കാത്ത് വെക്കാം സൗഹൃദതീരം” എന്ന ശ്രദ്ധേയമായ പ്രമേയത്തില്‍ ആസ്പയര്‍ സോണ്‍ ലേഡീസ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ എത്തിത്തുടങ്ങി . ഇന്ന് രാവിലെ ദോഹയിലെത്തിയ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട്, ഡോ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ക്ക് സംഘാടകര്‍ ഊഷ്മളമായ സ്വീകരണം നല്‍കി.